Posts

Showing posts from January, 2010

ജീവിതത്തിനും മരണത്തിനും ഇടയില്‍ ഒരു നാലേകാല്‍ !

ഇതൊരു മുഹുര്‍ത്തമല്ല. ജീവിതത്തില്‍ നിന്ന് മരണത്തിലേക്കുള്ള നടപ്പാതയില്‍ നൂല്പ്പാലതിനു ആമുഖമായി കുറിച്ചിട്ടിരിക്കുന്ന സമയം. പാലത്തിന്റെ അങ്ങേത്തലക്കല്‍ തണുത്തുറഞ്ഞ ചില്ലുകുടാരത്തില്‍ കുഴലുകളില്‍ ഉടക്കി നില്‍ക്കുന്ന ജീവനുകളെ ഇപ്പുറത്ത് ജീവിതക്കരയില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു നോക്ക് കാണുവാന്‍ അനുവദിക്കപ്പെട്ട സമയം. ICU inpatient list ലെ എട്ടാം പേരുകാരനെ ആണ് അയാള്‍ക്ക് കാണേണ്ടത്. എന്നും വൈകുന്നേരം സമയത്തിന് മുന്നേ തന്നെ അയാള്‍ എത്തും, ഒടിഞ്ഞുമടങ്ങിയ ദേഹമുള്ള വയസന്‍ പാറാവുകാരന്‍ ചായകുടി കഴിഞ്ഞു വന്നു ഓരോ പേരായി വിളിക്കുന്നതും കാത്തു .ഒരു ICU ശരീരഭാഷയാണ് ആ പാറാവുകാരന്. നിര്‍വികാരമായ രക്തം വാര്‍ന്ന രൂപവും ഭാവവും. സന്ദര്‍ശന സമയം അടുക്കുംതോറും വരാന്തയിലെ തിരക്ക് കു‌ടി വന്നു. കനത്ത ചുറ്റുപാടിലും കണ്പീലികള്‍ നനഞു ഒട്ടിയില്ല . നിറയുന്ന മൂകത മാത്രം. ചകിരി നാരു പോലെ മുടിനീട്ടിയ ഒരു പെണ്‍കുട്ടി ഫോണില്‍ ആരോടോ പറയുന്നു "റേഞ്ച് ഇല്ല , ഒന്നും കേള്‍ക്കാന്‍ മേല" . mobile tower കള്‍ക്ക് അതീതമായ ലോകത്തെക്കാണല്ലോ അവര് ഉറ്റു നോക്കുന്നത്. text message കള്‍ക്ക് ഒരു vibration ആയിപ്പോലും കടന്നെ...

അങ്ങേര്‍ക്കെന്താ theory പാടില്ലേ ??

കഴിഞ്ഞ ദിവസം കരുനഗപ്പളി വരെ ഒന്നും പോയി.തിരികെ പോരാന്‍  ബസ്‌ സ്റ്റോപ്പില്‍ എത്തി. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ബസ്‌ സ്റ്റോപ്പ്‌ ആയതു കൊണ്ടാകാം മഴ പെയ്തിരുന്നതിനാല്‍ അവിടവിടങ്ങളില്‍ തീര്‍ഥ കുളങ്ങള്‍ കേട്ടികിടന്നു. ഒരു മുങ്ങി കുളി ഒഴിവാക്കി ചെളി വഴുവഴുക്കിലും ചവിട്ടാതെ ഒരടി തറ നിരപ്പ് കണ്ടിടത്ത് ഒരു വിധം നിലയുറപ്പിച്ചു. ബസുകള്‍ പലതും വന്നു പോയി. ബോര്‍ഡ്‌ നോക്കണം എങ്കില്‍ എത്തിവലിയണം.ചെളിയില്‍ വീണത്‌ തന്നെ! കഷ്ട്ടപെട്ടു കണ്ടെത്തിയ ഉണങ്ങിയ തറയില്‍ നിന്നു മാറാന്‍ തോന്നിയില്ല.മറ്റു പല കണ്ണുകളും ആ ഒരടി മണ്ണിനെ വലം വെക്കുന്നുണ്ട്. അങ്ങനെ ബോര്‍ഡുകള്‍ നോക്കി നില്‍ക്കുമ്പോ ഒരു വൃദ്ധന്‍ അടുത്തേക്ക് വന്നു.വലിയ ക്ഷീണമൊന്നും തോന്നുന്നില്ല.ഏതൊ കല്യാണ ചെക്കന്‍ ഉപേക്ഷിച്ചു പോയ കുപ്പായം. ഇളം മഞ്ഞ നിറത്തിലെ ഫുള്‍ കൈ ഷര്‍ട്ട്‌. മുണ്ട് മുഷിഞ്ഞിട്ടുണ്ട്. മുഖത്ത് ഒരു കണ്ണാടി. അത്യാവശ്യം തലയെടുപ്പും. വയസന്‍ അടുത്തേക്ക്  നീങ്ങി നിന്നു. ഇതാരപ്പാ എന്ന് കരുതി ഞാന്‍ മുഖമുയര്‍ത്തി. പുള്ളി എന്നെ ഒന്ന് നോക്കി. എന്നിട്ട് ഖനമായി പറഞ്ഞു,... "കുറച്ചു...