ജീവിതത്തിനും മരണത്തിനും ഇടയില്‍ ഒരു നാലേകാല്‍ !
ഇതൊരു മുഹുര്‍ത്തമല്ല.
ജീവിതത്തില്‍ നിന്ന് മരണത്തിലേക്കുള്ള നടപ്പാതയില്‍ നൂല്പ്പാലതിനു ആമുഖമായി കുറിച്ചിട്ടിരിക്കുന്ന സമയം. പാലത്തിന്റെ അങ്ങേത്തലക്കല്‍ തണുത്തുറഞ്ഞ ചില്ലുകുടാരത്തില്‍ കുഴലുകളില്‍ ഉടക്കി നില്‍ക്കുന്ന ജീവനുകളെ ഇപ്പുറത്ത് ജീവിതക്കരയില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു നോക്ക് കാണുവാന്‍ അനുവദിക്കപ്പെട്ട സമയം.
ICU inpatient list ലെ എട്ടാം പേരുകാരനെ ആണ് അയാള്‍ക്ക് കാണേണ്ടത്. എന്നും വൈകുന്നേരം സമയത്തിന് മുന്നേ തന്നെ അയാള്‍ എത്തും, ഒടിഞ്ഞുമടങ്ങിയ ദേഹമുള്ള വയസന്‍ പാറാവുകാരന്‍ ചായകുടി കഴിഞ്ഞു വന്നു ഓരോ പേരായി വിളിക്കുന്നതും കാത്തു .ഒരു ICU ശരീരഭാഷയാണ് ആ പാറാവുകാരന്. നിര്‍വികാരമായ രക്തം വാര്‍ന്ന രൂപവും ഭാവവും.
സന്ദര്‍ശന സമയം അടുക്കുംതോറും വരാന്തയിലെ തിരക്ക് കുടി വന്നു. കനത്ത ചുറ്റുപാടിലും കണ്പീലികള്‍ നനഞു ഒട്ടിയില്ല . നിറയുന്ന മൂകത മാത്രം. ചകിരി നാരു പോലെ മുടിനീട്ടിയ ഒരു പെണ്‍കുട്ടി ഫോണില്‍ ആരോടോ പറയുന്നു "റേഞ്ച് ഇല്ല , ഒന്നും കേള്‍ക്കാന്‍ മേല" . mobile tower കള്‍ക്ക് അതീതമായ ലോകത്തെക്കാണല്ലോ അവര് ഉറ്റു നോക്കുന്നത്. text message കള്‍ക്ക് ഒരു vibration ആയിപ്പോലും കടന്നെത്താന്‍ കഴിയാത്ത ലോകം. Your account has been successfully recharged എന്നാ അറിയിപ്പും കാത്തു കിടക്കുന്ന മനുഷ്യക്കുട്ടം. ഇരുണ്ടു നീണ്ട വരാന്ത ഒരു തുരങ്ക്കമായി തോന്നി അയാള്‍ക്ക് . മറയുന്ന ബോധങ്ങള്‍ക്കൊപ്പം അറിവിനപ്പുറത്തെ ലോകത്തേക്ക് താനും നടന്നകലുകയാണെന്നും.
അയാള്‍ക്ക് വല്ലാതെ ദാഹികുന്നുണ്ടായിരുന്നു. തൊട്ടു താഴെ നിലയില്‍ കാപ്പി യന്ത്രം ഉണ്ട്. പക്ഷെ ഒരടി അനങ്ങാന്‍ തോന്നിയില്ല. നിശ്ചലത കാന്‍സര്‍ പോലെ പടര്‍ന്നു കയറി. മനസിലും ചിന്തകളിലും ശരീരത്തിലും. തുപ്പല്‍ ഇറക്കാന്‍ ശ്രമിച്ചു. വരണ്ട തൊണ്ട വേദനിച്ചു.
ഇടക്കെപ്പോഴോ അയാളുടെ ഉഉഴം വന്നെത്തി...ഖനം കുടിയ പച്ച തിരശീല വകഞ്ഞു മാറ്റി അയാളുടെ കണ്ണുകള്‍ അകത്തേക്ക് നീങ്ങി .കാഴ്ചക്ക് തൊട്ടു മുന്നില്‍ രണ്ടു വൃദ്ധന്മാര്‍. ശരീരം ശേഷിച്ചിട്ടില്ല . ചുരുങ്ങി പോയിരിക്കുന്നു. വായക്കുള്ളിലെക്കും മുക്കിനു പുറത്തേക്കും കുറെഏറെ കുഴലുകള്‍. വായ വല്ലാതെ പിളര്‍ന്നു തുറന്നു ശവത്തെ പോലെ വിളറി ഇരുന്നു അവര്‍. ഇവരിലെ ഏത് കോശത്തില്‍ നിന്നും പൊടിതട്ടി എടുക്കും ജീവനെ!!
അയാളുടെ കാഴ്ച ദുരെ ഭിത്തിയോട് ചേര്‍ന്ന് കിടക്കുന്ന കട്ടിലില്‍ എത്തി നിന്നു. കെട്ടുപുട്ടുകള്‍ക്കും കുഴല്‍ ഞരന്ബുകള്‍ക്കും ഇടയില്‍ കാഴ്ച മറഞ്ഞു. മുഖം വ്യക്തമല്ല. ഇരുണ്ട തൊലി നിറം മാത്രം കാണാം. തനിക്കു അനുവദിച്ചു കിട്ടിയ അറുപതു സെക്കന്റ് സമയം മുഴുവന്‍ ആ മുഖമൊന്നു വരചെടുക്കുവാന്‍ അയാള്‍ ശ്രമിച്ചു. വഴിതെറ്റി വന്ന കണ്ണുനീര്‍ തുള്ളിയില്‍ മഷി പടര്‍ന്നു. കണ്ണാടികുട്ടില്‍ നിന്ന് തിരികെ ഇറങ്ങുമ്പോള്‍ വാതില്‍ക്കല്‍ നില്‍ക്കുന്ന പാറവുകാരനെ അയാള്‍ സുക്ഷിച്ചു നോക്കി. ഇത് ചിത്രഗുപ്തന്‍ ആണോ? അയാള്‍ പേരുചൊല്ലി വിളിച്ചത് പുതുലോകത്തെക്കുള്ള പുതുമുഖങ്ങളെ ആണോ?
വരാന്തയില്‍ തിരക് കുറഞ്ഞിരിക്കുന്നു. കുറച്ചു മുന്നേ അവിടെ ഉണ്ടായിരുന്നവരൊക്കെ ശേഷിച്ച ജീവിതങ്ങള്‍ കേട്ടിപടുക്കാന്‍ തിരക്കിലേക്ക് പാഞ്ഞു മാഞ്ഞു പോയിരുന്നു. അയാള്‍ സാവകാശം വരാന്തയില്‍ നിന്ന് തിരിഞ്ഞു നടന്നു. വഴിയില്‍ മറികടന്ന വെള്ളക്കുപ്പായക്കാരികളുടെ മരുന്ന് മണക്കുന്ന കാബിനില്‍ കണ്ട ഒരു പോസ്റ്ററില്‍ അയാളുടെ കാഴ്ച ഉടക്കി. പുഞ്ചിരിക്കുന്ന യേശു രൂപത്തിന് സമീപം ഇങ്ങനെ എഴുതിയിരുന്നു.
Behold...
I stand at the door and knock
If anyman hear my voice and open t he door
I will come in to him, and will have supper with him.
And he with me.
നെഞ്ചില്‍ തുടങ്ങിയ നീറ്റല്‍ ചിന്തകളെ ഇളക്കി മറിച്ചു.
അത്താഴവിരുന്നു... ക്ഷണം ! ക്ഷണനം !
ഒന്നാം നിലയിലേക്കുള്ള പടവുകള്‍ നടന്നിറങ്ങുമ്പോള്‍, ആശുപത്രി സന്ദര്‍ശകരുടെ പതിവ് രീതിക്ക് വിപരീതമായി, അയാള്‍ തീവ്രമായി ആഗ്രഹിക്കുന്നുണ്ടായിരുന്നു
നാളെയും ഒരു നാലേകാല്‍ ഉണ്ടായിരുന്നെങ്കില്‍...
ഈ പടവുകള്‍ കയറി വരുവാന്‍...
Comments