അങ്ങേര്ക്കെന്താ theory പാടില്ലേ ??
കഴിഞ്ഞ ദിവസം കരുനഗപ്പളി വരെ ഒന്നും പോയി.തിരികെ പോരാന്‍ ബസ് സ്റ്റോപ്പില്‍ എത്തി. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ബസ് സ്റ്റോപ്പ് ആയതു കൊണ്ടാകാം മഴ പെയ്തിരുന്നതിനാല്‍ അവിടവിടങ്ങളില്‍ തീര്‍ഥ കുളങ്ങള്‍ കേട്ടികിടന്നു. ഒരു മുങ്ങി കുളി ഒഴിവാക്കി ചെളി വഴുവഴുക്കിലും ചവിട്ടാതെ ഒരടി തറ നിരപ്പ് കണ്ടിടത്ത് ഒരു വിധം നിലയുറപ്പിച്ചു.
ബസുകള്‍ പലതും വന്നു പോയി. ബോര്‍ഡ് നോക്കണം എങ്കില്‍ എത്തിവലിയണം.ചെളിയില്‍ വീണത് തന്നെ! കഷ്ട്ടപെട്ടു കണ്ടെത്തിയ ഉണങ്ങിയ തറയില്‍ നിന്നു മാറാന്‍ തോന്നിയില്ല.മറ്റു പല കണ്ണുകളും ആ ഒരടി മണ്ണിനെ വലം വെക്കുന്നുണ്ട്.
അങ്ങനെ ബോര്‍ഡുകള്‍ നോക്കി നില്ക്കുമ്പോ ഒരു വൃദ്ധന് അടുത്തേക്ക് വന്നു.വലിയ ക്ഷീണമൊന്നും തോന്നുന്നില്ല.ഏതൊ കല്യാണ ചെക്കന് ഉപേക്ഷിച്ചു പോയ കുപ്പായം. ഇളം മഞ്ഞ നിറത്തിലെ ഫുള്‍ കൈ ഷര്‍ട്ട്. മുണ്ട് മുഷിഞ്ഞിട്ടുണ്ട്. മുഖത്ത് ഒരു കണ്ണാടി. അത്യാവശ്യം തലയെടുപ്പും. വയസന് അടുത്തേക്ക് നീങ്ങി നിന്നു. ഇതാരപ്പാ എന്ന് കരുതി ഞാന്‍ മുഖമുയര്‍ത്തി. പുള്ളി എന്നെ ഒന്ന് നോക്കി. എന്നിട്ട് ഖനമായി പറഞ്ഞു,... "കുറച്ചു തന്നിട്ട് പോകു".... ഒരു നിമിഷം ഞാനൊന്ന് പതറിയെങ്കിലും അയാളുടെ കൈ നീട്ടലില്‍ കാര്യം പിടികിട്ടി. ഭിക്ഷ ചോദിച്ചതാണ് !
യേയ് ...ഇത് ഭിക്ഷയല്ല ......പുള്ളിയുടെ ഏതൊ സമ്പാദ്യം ഞാന്‍ കൈയടക്കി വെച്ചേക്കും പോലെ. അയാള്‍ക്ക് അവകാശപെട്ടത് അയാള്‍ തിരികെ ചോദിക്കുന്നു. യാചനയല്ല അവകാശം !!
marxist theory അയാള്‍ക്ക് അറിയാമായിരിക്കും !!
അന്ധയും ബധിരയുമായി ഞാന്‍ തിരിഞ്ഞു നിന്നു. എന്തൊക്കെ theory വായിച്ചാലും വാദിച്ചാലും അടിമുടി പൂശിയാലും എനിക്കാകെ ഒരു വിമ്മിട്ടം....അയാള്‍ എന്നോടിങ്ങനെ ചോദിയ്ക്കാന്‍ കൊള്ളാമോ? അയാള്‍ ആരാന്ന അയാളുടെ വിചാരം! അഹങ്കാരി !.... ഫ !.... മനസിലെ eqaulity rights നെ ഒക്കെ ഞാന്‍ ചുരുട്ടികുട്ടി ദുരതെക്കെറിഞ്ഞു. പക്ഷെ അയാള്‍ marx ന്റെ ഉപ്പാപ്പന് ആണ് .വീണ്ടും വന്നു. അതെ തലയെടുപ്പോടെ... വീണ്ടും ഏതാണ്ടൊക്കെ അങ്ങോര്‍ക്ക് കൊടുത്തേച്ച് പോകാന്‍ പറഞ്ഞു. ഞാന്‍ കുലുങ്ങിയില്ല.
പോരേ പുരം!!
പോരേ പുരം!!
അയാള്‍ തെറിവിളി തുടങ്ങി, " എടി ദുഷ്ട്ടെ ... നീ അനുഭവിക്കുമെടി ..നിനക്കിന്നു ബസ് കിട്ടില്ല.."
എനിക്ക് ഉപ്പൂറ്റീന്നു ചൊറിഞ്ഞു കയറി .പക്ഷെ എന്റെ വായില്‍ Foucault ഇരുപ്പല്ലേ,വല്ലതും പറയാന്‍ പറ്റുമോ!! മാത്രമല്ല, അഹങ്കാരി ആണേലും അയാളുടെ ശാപത്തിന്റെ ആ എളിമ കണ്ടു ഞാന്‍ ഉളാലെ സന്തോഷിച്ചു. നാല് ജന്മതെക്കുള്ള ശപമോന്നും എന്തായാലും കിട്ടിലല്ലോ !! കണ്ണ് കൊടുക്കാതെ ഞാന്‍ ആ തെറി അഭിഷേകമെല്ലാം ഏറ്റു വാങ്ങി. തൊട്ടടുത്ത പഴക്കടയില്‍ നിരത്തിയിരിക്കുന്ന ഓറന്ജിനു പുളി ഉണ്ടാകുമോ എന്നോര്‍ത്ത് നിന്നു...
എനിക്ക് ഉപ്പൂറ്റീന്നു ചൊറിഞ്ഞു കയറി .പക്ഷെ എന്റെ വായില്‍ Foucault ഇരുപ്പല്ലേ,വല്ലതും പറയാന്‍ പറ്റുമോ!! മാത്രമല്ല, അഹങ്കാരി ആണേലും അയാളുടെ ശാപത്തിന്റെ ആ എളിമ കണ്ടു ഞാന്‍ ഉളാലെ സന്തോഷിച്ചു. നാല് ജന്മതെക്കുള്ള ശപമോന്നും എന്തായാലും കിട്ടിലല്ലോ !! കണ്ണ് കൊടുക്കാതെ ഞാന്‍ ആ തെറി അഭിഷേകമെല്ലാം ഏറ്റു വാങ്ങി. തൊട്ടടുത്ത പഴക്കടയില്‍ നിരത്തിയിരിക്കുന്ന ഓറന്ജിനു പുളി ഉണ്ടാകുമോ എന്നോര്‍ത്ത് നിന്നു...
തെറി അഭിഷേകം കഴിഞ്ഞു ക്ഷീണിച്ചു അയാള്‍ നടന്നു നീങ്ങി.
ദാ....ഇപ്പൊ അയാള്‍ ഒരു ചുരിദാര്കാരിക്കാരികില്. അവര്‍ അന്തം വിട്ടുനില്‍ക്കുന്നു. ഇയാള്‍ക്കിപ്പോ എന്തൂട്ടു കൊടുക്കും എന്നാവും അവരുടെ ചിന്ത. കൈ നീട്ടി ഒരെണ്ണം കൊടുക്കാതിരുന്നാല്‍ അയാളുടെ മുജന്മ സുകൃതം! അടുത്തുള്ള തരുണീമണികളിലീക്കും വ്യപിക്കുന്നുട് അയാളുടെ അവകാശവാദം.
പക്ഷെ, ഞാനിതൊക്കെ പറയുമ്പോള്‍ നിങ്ങള്‍ തെറ്റിദ്ധരിക്കരുത് .
അയാളെ നിങ്ങള്ക് അറിയാഞ്ഞിട്ടാ...... പുള്ളി ആള് കിടുവാ..
അങ്ങൊരു ആരാന്നാ .....
ഫെമിനിസ്ടാ .... ഫെമിനിസ്റ്റ് !! .... radical feminist !!
ഹല്ല പിന്നെ !!
Comments
:-)
ആ..ഹാ...ഇത് അവിടെ ഒളിച്ചു വെച്ചിരിക്കുകയാ?
:)