കുഞ്ഞി പാത്തു
അതാണ് ആ പാറകെട്ടുകള്‍ കുറുക്കന്റെ ഗുഹ !! റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കുന്നിന്‍ ചെരുവില്‍ പുറത്തേക്കു തള്ളി നില്‍പ്പാണ് നീളത്തില്‍ കുറുകെ രണ്ടു വലിയ പാറക്കല്ലുകള്‍. അതിനിയില്‍ ഒരു വിടവുണ്ട്. വിടവിലൂടെ ചെന്നാല്‍ അകത്തേക്ക് ഇരുണ്ട ഭവനം. അവിടെ അതിനടുത്തു കാണാം കുഞ്ഞിപാത്തുവിനെ. വിടവിനിടയിലൂടെ ഗുഹയിലീക്ക് കണ്ണും നട്ട്. കുറുക്കനെ കാണാന്‍ !! വെളുപ്പാന്‍ കാലത്ത് ചെന്നാല്‍ കുറുക്കനെ കാണാം എന്നാണ് അങ്ങേ കുഴിയിലെ മമ്മൂസ പറഞ്ഞത്.അങ്ങനെയാണ് പാത്തു ജമീലാതക്കൊപ്പം കുടിയതു.വെളുപ്പിനെ പരിസരത്തെ വീടുകളില്‍ പാല് കൊടുക്കാന്‍.പച്ച പാലിന്റെ മണം അവള്‍ക്കു പിടിക്കില്ല.ഓക്കാനം വരും. എങ്കിലും എന്നും അവളുണര്‍ന്നു ജമീലാതക്കൊപ്പം. കുഞ്ഞി പാതൂനു കുറുക്കനെ കാണണം!! ഇസ്ക്കൂല് യാത്രകള്‍ പലതും മരങ്ങള്‍ക്കിടയില്‍ ഉടക്കി നിന്നു.ഉച്ചകഞ്ഞി നിവേദിച്ചു പോലും പാത്തു കാത്തിരുന്നു. രാവും പകലും. വൈകുന്നേരങ്ങളില്‍ കുട്ടികള്‍ കുട്ടത്തോടെ സൈക്കിള്‍ സവാരിക്കിറങ്ങും.ബഹളം വെച്ച് ഓടിക്കളിക്കും .പേരയിലും പറങ്ങ്കി മരങ്ങള്ളിലും ചാടി മറഞ്ഞു റബ്ബര്‍ മരക്കൂട്ടതിലേ...