കുഞ്ഞി പാത്തു
അതാണ് ആ പാറകെട്ടുകള്‍
കുറുക്കന്റെ ഗുഹ !!
റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കുന്നിന്‍ ചെരുവില്‍ പുറത്തേക്കു തള്ളി നില്‍പ്പാണ് നീളത്തില്‍ കുറുകെ രണ്ടു വലിയ പാറക്കല്ലുകള്‍. അതിനിയില്‍ ഒരു വിടവുണ്ട്. വിടവിലൂടെ ചെന്നാല്‍ അകത്തേക്ക് ഇരുണ്ട ഭവനം.
അവിടെ അതിനടുത്തു കാണാം കുഞ്ഞിപാത്തുവിനെ.
വിടവിനിടയിലൂടെ ഗുഹയിലീക്ക് കണ്ണും നട്ട്.
കുറുക്കനെ കാണാന്‍ !!
വെളുപ്പാന്‍ കാലത്ത് ചെന്നാല്‍ കുറുക്കനെ കാണാം എന്നാണ് അങ്ങേ കുഴിയിലെ മമ്മൂസ പറഞ്ഞത്.അങ്ങനെയാണ് പാത്തു ജമീലാതക്കൊപ്പം കുടിയതു.വെളുപ്പിനെ പരിസരത്തെ വീടുകളില്‍ പാല് കൊടുക്കാന്‍.പച്ച പാലിന്റെ മണം അവള്‍ക്കു പിടിക്കില്ല.ഓക്കാനം വരും. എങ്കിലും എന്നും അവളുണര്‍ന്നു ജമീലാതക്കൊപ്പം.
കുഞ്ഞി പാതൂനു കുറുക്കനെ കാണണം!!
ഇസ്ക്കൂല് യാത്രകള്‍ പലതും മരങ്ങള്‍ക്കിടയില്‍ ഉടക്കി നിന്നു.ഉച്ചകഞ്ഞി നിവേദിച്ചു പോലും പാത്തു കാത്തിരുന്നു. രാവും പകലും.
വൈകുന്നേരങ്ങളില്‍ കുട്ടികള്‍ കുട്ടത്തോടെ സൈക്കിള്‍ സവാരിക്കിറങ്ങും.ബഹളം വെച്ച് ഓടിക്കളിക്കും .പേരയിലും പറങ്ങ്കി മരങ്ങള്ളിലും ചാടി മറഞ്ഞു റബ്ബര്‍ മരക്കൂട്ടതിലേക്കു അവര്‍ സൈക്കിളുമായി വരും.പാത്തു എന്നും അവരെ കാണും.അവരില്‍ ചിലര്‍ കുറുക്കന്റെ കഥകള്‍ പറയുന്നത് കേട്ടു നില്‍ക്കും.സൈക്കിള്‍ കൂട്ടതിനു ചുറ്റും ഓടുമ്പോള്‍ അവളുടെ പച്ചതട്ടം ചിറകായി വിരിയും. നീളന്‍ പാവാട പൊക്കി പിടിച്ചു പാറകെട്ടുകള്‍ ചാടി കടന്നു അവളും കുടും ആ സായാഹ്ന തിമിര്‍പ്പില്‍! കൂട്ടുകാര്ക്കിടയിലേക്കു നുഴഞ്ഞു ഇറങ്ങുമ്പോഴും അവളുടെ കണ്ണുകള്‍ ഉടക്കി നിന്നു. പാറകെട്ടുകളില്‍!
കുറുക്കനെ കാണണം !!
അവളുടെ വീട്ടിലെത്താന്‍ ആ റബ്ബര്‍ മരങ്ങള്‍ക്കിടയിലുടെ താഴേക്കു കുത്തനെ ഇറങ്ങി ദൂരതേക്കു പോകേണ്ടതുണ്ട്. കുണ്ട് എന്നാണ് അതിന്റെ വിളിപ്പേര്. അവിടെ കുഴിയില്‍ കുണ്ടില്‍ കുടിലുകളില്‍ ഭുമിയോടു ചേര്‍ന്ന് കുറേഏറെ ജീവിതങ്ങള്‍.സ്വപ്‌നങ്ങള്‍ മേനയാത്ത മീല്‍ക്കുരക്ക് കീഴെ അന്നന്ന് ജീവിക്കുന്ന മനുഷ്യ കുട്ടം. അതിനിടയില്‍ കുഞ്ഞി പാതുവിനു മാത്രം ഒരു സ്വപ്നം !
കുറുക്കനെ കാണണം !!
പാത്രം മെഴുക്കാന്‍ കുടാതതിന്, പയ്യിനെ കേട്ടതത്തിനു , മുറ്റത്തു ചാണകം മെഴുകാതത്തിനു ആക്രോശിക്കുന്ന ഉമ്മച്ചീടെ പ്രാകിനു മുകളിലൂടെ എന്നും അവള്‍ മലകയറി വന്നു. സന്ധ്യ വഴിമാറുന്ന സമയം അവളെ കുട്ടാന്‍ എത്തുന്ന ഇക്ക ഇബിലീസിനെ കൂട്ടുപിടിചു. അപ്പോള്‍ അവള്‍ മനസ്സില്‍ കുറിച്ചു "ഇബിലീസ് വരട്ടെ,ചോദിക്കണം കുറക്കനെ കണ്ടോ എന്ന്!".
ഒരിക്കല്‍ സന്ധ്യമങ്ങിയപ്പോള്‍ പാത്തു കുഞ്ഞനുജനെയും കൂട്ടി മലകയറി.
കുറുക്കനെ കാട്ടാന്‍ !!
കുറേ കാത്തു.അനുജന് ഹാലിളകി തുടങ്ങി. പിന്നീടെപ്പോഴോ അനുജനെ മരച്ചോട്ടില്‍ ഇരുത്തി അവള്‍ പാറകെട്ടിനടുതെക്ക് നടന്നു നീങ്ങി. എത്തിനോക്കി. വിടവുണ്ട്. ഒരാള്‍ക്ക് കടന്നു കുടാം. നീളന്‍ പാവാട കയിലോതുക്കി തട്ടത്തിന്റെ അറ്റം ചുരുട്ടി കടിച്ചു പിടിച്ച് ഉപ്പുറ്റി നിലത്തുറപ്പികാതെ അവള്‍ രണ്ടടി വെച്ചു..... വീണ്ടും രണ്ടടി......
ഇപ്പോള്‍ ഇരുട്ടാണ്.....
അന്നവള്‍ ഉറക്കത്തില്‍ കണ്ടിരുന്നു.....
കുറുക്കനെ !!
Comments