ഞാന്‍ സിസേറിച്ചപ്പോള്‍ ..... (ഒരു പഴയ ഡയറിക്കുറിപ്പ്‌ ...)






ഇന്ന് ഞാന് ഇത് എഴുതുമ്പോള് 2005 ഫെബ്രുവരി 2.
സിസേറിചിട്ടു ഇന്ന് 55 ദിവസം.


അങ്ങനെ ഞാനും ഒരു അമ്മയായി!! എന്റെ അമ്മയാകല് ധാരണകളെ എല്ലാ തകിടം മറിച്ചു കൊണ്ടാണ് ഞാന് അമ്മയായത് .


സുഖപ്രസവത്തിനായി കഷായവും നെയ്യുമൊക്കെ കഴിച്ചത് കൊണ്ടാകാം എന്റേത് തികച്ചും ഒരു സുഖപ്രസവം തന്നെ ആയിരുന്നു. പ്രസവ വേദന തീരെ അറിയാതെ ഞാന് പ്രസവിച്ചു. അല്ല, പ്രസവിച്ചു എന്ന് പറഞ്ഞു കുട ..... ഞാന് സിസേറിചു ... അതാണ് ശെരി !


രാത്രി രണ്ടുമണിക്ക് തിരിച്ചറിഞ്ഞ ആ ദിവസം അപ്പോള് തന്നെ തുടങ്ങി. സമദ് ആശുപത്രിയില് എത്തുമ്പോള് ഉറക്കപ്പിച്ചില് രണ്ടു വെള്ളരിപ്രാവുകള് മാത്രം. ഞാന് പാതിരാത്രി വയറും തള്ളി കയറി ചെന്നത് അതില് ഒരാള്ക്ക് തീരെ പിടിച്ചില്ല. ഇവള് ഒരുത്തിക്ക് പ്രസവിക്കാന് കണ്ട സമയം! എന്നാവും അവര് തല ചൊറിഞ്ഞു ചിന്തിച്ചത്. വാഷിംഗ് മഷീനില് ഇട്ടു അലക്കി എടുത്ത തുണി പോലെ ചുക്കി ചുളുങ്ങിയും എകോണിചും ഇരുന്നു അവരുടെ മുഖം...


സമയം വളരെ വേഗം പോയ്കൊണ്ടിരുന്നു. observation റുമിലെ കാഴ്ചകള്ക്കും കേള്വികള്ക്കും ഒപ്പം മണിക്കുറുകള് ഞാന് അവിടെ കിടന്നു. എനിക്ക് മടുപ്പ് തോന്നിയില്ല. ഇടയ്ക്കെപ്പോഴോ അമ്മമാര് കാണാന് വന്നു. രാജകീയമായ എന്റെ കിടപ്പ് കണ്ട്. "ഓ ഇത് ഇപ്പോഴൊന്നും കാണത്തില്ല.. എന്തൊരു സൌകര്യത്തില കിടപ്പ് ! പ്രസവം അടുത്താല് ഇങ്ങനാന്നോ!!" എന്നും പറഞ്ഞു അവര് പോയി. എന്റെ അമ്മയ്ടെ മുഖം വല്ലാതെ ഇരുന്നു.


10 -15 മിനിറ്റ് ഇടവിട്ട് ഒരുതരം നടുപിടുത്തം. അതാണോ പ്രസവ വേദനയുടെ തുടക്കം എന്ന് എനിക്കിന്നും അറിയില്ല. കാരണം അതില് കുടുതല് ഒന്നും ഞാന് അറിഞ്ഞില്ല. കുറേ ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില് സതി മാഡത്തിന്റെ ഒറ്റ കൈകടതലില് സിസേറിയന് എന്ന് തീരുമാനമായി. പിന്നെയും കുറച്ചു മണിക്കുറുകള് കുടി കാത്തു. അതിനിടയില് ധാരാളം ട്രിപ്പുകളും ഒരെനിമയും.


12 മണിയോടെ അനെസ്തേഷ്യ ചോട്ടന് വന്നു. എനിക്ക് തടിയുള്ളത് കൊണ്ട് നട്ടെല്ല് തപ്പി പിടിക്കാന് വന്നതാണെന്ന് പറഞ്ഞു. കുത്തിയിറക്കാന് location map തയാറാക്കാനാവും. നട്ടെല്ലില് തപ്പി എന്തോ കണ്ടെത്തിയ പോലെ പിറുപിറുത്തു , തലയും കുലുക്കി അങ്ങൊരു പോയി. പിറകെ വന്നു ecg യും blood test കളും എനിക്ക് ഹൃദയം ഉണ്ടെന്നു അവര് കണ്ട് പിടിചു... പ്രത്യേകിച്ച് വികാരം ഒന്നും ഇല്ലെന്നും. അതോടെ കീറിമുറിക്കാനുള്ള ഗ്രീന് സിഗ്നല് ആയി. 12 .30 ഓടെ theatril കയറി കിടപ്പായി. കുട്ടിനു പാതി ജീവനോടെ ഒരു മാലാഖയും. ഒരു ചെറിയ മുറി .അലുമിനിയും പാത്രകടയില് കയറിയ പോലെ തോന്നി. അണ്ടാവു പരുവത്തില് കുറെ പാത്രങ്ങള് പോലെ ഏതാണ്ടൊക്കെ അടുക്കി വെച്ചേക്കുന്നു. gymnastics ലെ balance beam പോലെ ഒരു സാധനം. അതിലാണ് അത്രേ ഞാന് കിടക്കേണ്ടത്. എന്റെ പകുതി ശരീരം പോലും അതില് കൊള്ളില്ല.വലിഞ്ഞു കയറുകയും വേണം.കുറച്ചു പാടുപെട്ടു. എങ്കിലും ഒരു വിധം കയറി പറ്റി ഇടത്തോട്ട് ചരിഞ്ഞു കിടപ്പായി. അനങ്ങിയാല് ചക്ക വെട്ടി ഇട്ടതു പോലെ താഴെ കിടക്കും.. ആശുപത്രി സൌകര്യങ്ങളെ ഞാന് എന്തിനു പഴിക്കണം. ഇത് സ്റ്റാന്ഡേര്ഡ് സൈസ് ആയിരിക്കും. ഞാന് extra large ആയിപ്പോയത്തിനു അവരെന്തു പിഴചു !. എങ്കിലും... എനിക്ക് അതൊന്നും അത്ര പിടിച്ചില്ല.. ഈ നാട്ടില് തടിച്ചികള്ക്ക് സിസേറിക്കണ്ടേ ! അല്ല പിന്നെ!


രണ്ടു മണിയോടെ മാഡവും പരിവാരങ്ങളും പാഞ്ഞെത്തി. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. location map നോക്കി ഒരു കുത്ത്.ലോക്കല് അനെസ്തേഷ്യ. ബോധം മറയില്ല . വേഗം മലര്ത്തി കിടത്തി. പച്ച നിറത്തിലുള്ള കുറച്ചു കീറ തുണികള് തലങ്ങും വിലങ്ങും വിരിച്ചു. കീറാനുള്ള ബൌണ്ടറി മാര്ക്ക് ചെയ്യാനാവും. വയറിന്റെ വലിപ്പം കാരണം മറുവശത്ത് ഇറക്കത്തില് എന്ത് സംഭവിക്കുന്നു എന്ന് കാണാന് കഴിയുന്നുണ്ടാരുന്നില്ല. കൈ അനക്കങ്ങള് മാത്രം കാണാം. തലയ്ക്കു പിറകെ എന്തൊക്കെയോ യന്ത്രങ്ങളില് എന്നെ ബന്ധിച്ചു. ചാര്ജ് ചെയ്യാന് പ്ലുഗ് കുത്തി ഇടും പോലെ. ഒന്നില് കുടുതല് കുത്തലുകള്. അവര് നാലഞ്ചു പെരുണ്ടാരുന്നു. അവര് നിര്ത്താതെ സംസാരിച്ചു കൊണ്ടിരുന്നു.


വളരെ വേഗം, അമ്മ പറയും പോലെ മീന് മുറിക്കുന്ന ലാഖവത്തോടെ മാഡം കീറിതുടങ്ങി. ബാഗിന്റെ zip വലിക്കുമ്പോള് ഉണ്ടാകുന്നതു പോലെ ഒരു ശബ്ദം കേട്ടു. അപ്പോഴേക്കും AC എന്റെ മുക്കടപ്പിച്ചു. തുമ്മലും തുടങ്ങി. ഓര്മ വെച്ച നാള് മുതല് സന്തത സഹചാരിയായ തുമ്മ അണ്ണന് നല്ല ഒരു കാര്യം നടക്കുമ്പോള് വരാതിരുന്നാല് എങ്ങനാ!! കൊച്ചിനെ ഞാന് തുമ്മി തെറിപ്പിക്കും എന്ന് പോലും എനിക്ക് തോന്നി. യന്ത്രങ്ങളില് എന്തൊക്കെയോ അഡ്ജസ്റ്റ് ചെയ്തു അനെസ്തേഷ്യ ചേട്ടന് എന്നോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. കൈ വെള്ള തടവി തന്നു. എന്റെ കയില് വിടാതെ പിടിച്ചോണേ എന്ന് ഞാനും. വയറ്റില് നിന്നു എന്തോ വലിച്ചു പറിച്ചു പുറത്തെക്കെടുക്കുന്ന പോലെ തോന്നി എനിക്ക്. തുണികള് കുത്തിനിറച്ച ബാഗിന്റെ അടിയില് നിന്നും എന്തെങ്ങിലും വലിച്ചു പുറതെക്കെടുക്കും പോലെ. മരവിചിരുന്നെങ്ങിലും വയറ്റില് പെട്ടെന്ന് ഒരു ഭാരക്കുറവ് തോന്നി.
അപ്പൊഴേക്കും അനെസ്തെട്ടിസ്ടിന്റെ, " ദേ നോക്ക് മോന്" എന്നാ പറച്ചിലും നേരിയ ഒരു കരച്ചിലും കേട്ടു.കണ്ണ് തുറന്നപ്പോള് ഒരാള് വായുവില് കമഴ്ന്നു നില്ക്കുന്നു. മുഖം ഞാന് വ്യക്തമായി കണ്ടില്ല തലമുടി ഒട്ടിപിടിച്ചു വടിപോലെയിരുന്നു. അരകെട്ടാണ് കുറച്ചും കുടി വ്യക്തമായി ഞാന് കണ്ടത്. ചെളി പുരണ്ടു ഇരിക്കുന്ന പോലെ തോന്നി. അപ്പൊ തന്നെ അവനെ പുറത്തേക്കു കൊണ്ട് പോയി.


പിന്നീട് stich ഇട്ടു കൊണ്ടിരുന്നപ്പോള് അവനെ കാണിക്കാനായി കൊണ്ട് വന്നു . തുടച്ചു പുതപ്പിച്ചു തലമുടി ഒക്കെ ഒതുക്കി സുന്ദരന് ആക്കിയിരുന്നു. അവന്റെ മുഖം എന്റെ മുഖത്ത് ഒന്ന് തട്ടിച്ചു വീണ്ടും തിരികെ കൊണ്ട് പോയി. പിന്നീട് ആഘോഷം പുറത്തു. ഞാന് ഒറ്റയ്ക്ക് post operative റുമില്. കുട്ടിനു ഒരു ചെറുപ്പക്കാരിയും ഒരു മധ്യവയസ്കയും . മിണ്ടാതെ കിടക്കണം എന്ന് പറഞ്ഞെങ്കിലും ഞാന് അടുത്ത് കിടക്കുന്ന ചെറുപ്പകാരിയോട് നിര്ത്താതെ വര്ത്തമാനം പറഞ്ഞു. നല്ല വേദനയും തുടങ്ങി.വേദന കുടും തോറും ഞാന് കുടുതല് സംസരിച്ചു. എനിക്ക് പുറത്തിറങ്ങണം എന്ന് തോന്നി. എല്ലാവരെയും കാണണം എന്നും. (പതിവിനു വിരുദ്ധമായി)


ഇടയ്ക്കിടെ പാല്പെട്ടി ചപ്പിക്കാനായി മാത്രമേ ആശാനെ അകത്തേക്ക് കൊണ്ട് വന്നുള്ളൂ. അന്ന് രാത്രി ഞാന് ഉറങ്ങിയില്ല. മരുന്നുകളോ അതോ വേദനയോ ... അതോ അമ്മ രസമോ.... അറിയില്ല ... അതൊരു നീണ്ട രാത്രി ആയിരുന്നു.


അമ്മയായി ഇന്ന് 56 ദിവസം ആയിട്ടും എനിക്ക് വിശേഷിച്ചു മാനസിക ആഡംബരങ്ങള് ഒന്നും അവകാശപ്പെടാനില്ല. ഞാനിന്നും പഴയ മടിച്ചി തന്നെ. ആദ്യ ദിവസങ്ങളില് സന്തോഷത്തേക്കാള് ഏറെ ഒരു തരം വെപ്രാളം ആയിരുന്നു. എന്തിനും ഏതിനും ഒരു പേടി. മനസിനെ എന്തോ കാര്ന്നു തിന്നുംപോലെ.


ഇന്ന് ഇവിടെ , എന്റെ വീട്ടില് , ശങ്കര മംഗലത്ത് നിന്നും പോവുകയാണ് . ഇനിയൊരു ദിവസം എന്നെങ്ങിലും ഇവിടെ തങ്ങുമോ ആവൊ. ഈ വീട്, എന്റെ മുറി എന്നതൊക്കെ നേരത്തെ തന്നെ അന്യമായി തുടങ്ങിയിരുന്നു. ഇവിടുത്തെ പണ്ടുകള് ഇനി ഓര്മകളില്. ഓര്മകളും പ്രിയങ്ങളെ മറന്നു തുടങ്ങിയിരിക്കുന്നു. !


today i miss my pregnancy days....
feb 2, 2005

Comments

അങ്ങനെ സിസേറിയന്‍ വിശേഷവും നാട്ടില്‍ പാട്ടായി.......
ഇന്നു മോൻ ഏതു സ്കൂളിൽ പഠിക്കുന്നു.? അവനൊരു കളിക്കൂട്ടുകാരിയെ കൊടുത്തില്ലേ?

Popular posts from this blog

Now that I move on

Tunes you play for me

The images that come to you on a Sunday morning