പെണ് കവിത
എഴുതാനിരിക്കുന്നു
ഒരു കവിത വരുന്നു പോലും
തലകീഴായി തുങ്ങുന്ന വവ്വാലോ
അസ്തമനത്തിന്റെ വര്‍ണ്ണ പകിട്ടോ
പൊട്ടി ചിതറുന്ന ബന്ധങ്ങളോ?
സ്ത്രീ ധനമോ/ദുഖമോ?
സ്ത്രീ ധനമോ/ദുഖമോ?
വീണ്ടും ചേര്‍ന്നിരിക്കുന്ന മരണമോ?
എന്തിനെ കുറിചെഴുതും ?
അഹല്യയെ കൂടെ കുട്ടാം
ഉപകഥകളേറെ തേടി പിടിക്കാം
വെറുതെയെങ്കിലും ഒന്ന് പ്രണയിക്കാം
നെടുവീര്‍പ്പുകളെ കോര്‍ത്തിണക്കി കവിതയാകാം.
അയലത്തെ മാവിലെ മുവാണ്ടന്‍ മാമ്പഴം
പുളിക്കുമോ കയ്ക്കുമോ പുക്കാതെ കായ്ക്കുമോ?
ചോദ്യങ്ങള്‍ ഏറെ ഉണ്ട് ..
വയലും പുഴയും കവുങ്ങും മഴയും
വഴിയേ പോയ ഒരു കളിക്കുട്ടുകാരനും
ചൂടപ്പമായ ഒന്നില്‍ കുടുങ്ങും
വരികള്‍ക്കായി പതറും
വരികള്‍ക്കായി പതറും
വീണ്ടും 'സത്യങ്ങള്‍' മെനഞ്ഞെടുക്കും
എഴുതാനിരിക്കും
പകലും രാത്രിയും
ഞാനൊന്ന് ചോദിച്ചോട്ടെ എഴുതുന്നവരെ?
വീട്ടില്‍ അടുക്കള പണിതിട്ടുണ്ടോ?
തേയില തീര്‍ന്നത് അറിയാറുണ്ടോ
തുണി കുംബാരങ്ങള്‍ നിന്നെ മുടാറുണ്ടോ ?
നീ എന്നെഴുതും?
കടലാസ് തപ്പുന്നു
അരി അടുപ്പത്ത്
വരികള്‍ വെന്തു കുഴയുന്നു
ചിന്തകള്‍ക്ക് മഞ്ഞ രസം
അവിയല്‍ അരപ്പിലെ ചതഞ്ഞ കറിവേപ്പില.
നീ എങ്ങിനെ എഴുതും?
നമുക്ക് അടുക്കളയില്‍ വെച്ചെഴുതാം
കവിതകളെ കടുവറക്കാം
ഉയരുന്ന പുകയില്‍ കണ്ണീര്‍ വാര്‍ക്കാം
കവിതയെ പഴങ്കഞ്ഞി ആക്കി കുഴിച്ചുമുടാം.
ഉയരുന്ന പുകയില്‍ കണ്ണീര്‍ വാര്‍ക്കാം
കവിതയെ പഴങ്കഞ്ഞി ആക്കി കുഴിച്ചുമുടാം.
(ഇതൊരു കവിതയല്ല ... അലറി മറഞ്ഞ ചില ആത്മഗതങ്ങള്‍...)
Comments